നടന്‍ ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പൊതുസ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. ഇപ്പോള്‍ ഹൃത്വികിനും കുടുംബത്തിനുമൊപ്പം സബ അവധിദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
താരത്തിൻ്റെ രണ്ട് ആൺമക്കളേയും ബന്ധുക്കളേയും സബയ്‌ക്കൊപ്പം ചിത്രത്തിൽ കാണാം. കേരള സദ്യ കഴിച്ചായിരുന്നു ഇവർ അവധി ദിനം ആഘോഷമാക്കിയത്. ഹൃത്വികിൻ്റെ പിതൃസഹോദരന്‍ രാജേഷ് റോഷനാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സന്തോഷം എല്ലായ്‌പ്പോഴുമുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന്- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഞായറാഴ്ച എന്നാണ് സബ പോസ്റ്റിന് മറുപടിയായി കുറിച്ചത്. സബയ്‌ക്കൊപ്പം ഡിന്നർ ഡേറ്റ് കഴിഞ്ഞ് ഇറങ്ങുന്ന ഹൃത്വിക് റോഷൻ പാപ്പരാസികളുടെ കണ്ണിൽ പതിഞ്ഞതോടെയാണ് ഇരുവരുടെ ബന്ധം പുറത്തറിയുന്നത്.
കുറച്ചുനാളായി ഇവർ പ്രണയത്തിലാണ് എന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. 2000ലാണ് ഹൃത്വിക് റോഷനും സൂസ്സന്നെ ഖാനും വിവാഹിതരാവുന്നത്. 2014ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2008ല്‍ ദില്‍ കബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് സബ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
2021ല്‍ പുറത്തിറങ്ങിയ ഫീല്‍സ് ലൈക് ഇഷ്‌ക് ആയിരുന്നു താരം അവസാനം അഭിനയിച്ച സിനിമ. ഇതിനോടകം അഞ്ച് സിനിമകളിലാണ് സബ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഗായികയും ലിറിസിസ്റ്റുമാണ് സബ. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്.