വന്‍ ആത്മവിശ്വാസത്തിലാണ് യുപിയില്‍ ബിജെപി നേതൃത്വം. വോട്ടെണ്ണുന്ന മാര്‍ച്ച് 10ന് യുപിയില്‍ ഹോളി ആഘോഷിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ വിജയത്തില്‍ അദ്ദേഹത്തിന് തെല്ലും സംശയമില്ല. രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 55 മണ്ഡലങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 58 മണ്ഡലങ്ങളിലാണ് യുപിയിലെ ആദ്യഘട്ട വോട്ടെടുപ്പു നടന്നത്. സമാധാനപരമായിരുന്നു വോട്ടെടുപ്പ്. എന്നാൽ ഈ സാഹചര്യത്തിൽ, പ്രധാന മന്ത്രി നരേന്ദ്ര മോദി ആയിരക്കണക്കിന് ജനങ്ങൾക്കിടയിലൂടെ ഒരു റോഡ് ഷോ നടത്തുന്ന വീഡിയോ ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരിക്കുന്ന വീഡിയോ ഉത്തർ പ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ദൃശ്യങ്ങളാണെന്ന രീതിയിലാണ് പ്രചരിക്കുന്നത്. എന്നാൽ ആ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ 2019 ൽ നിന്നുള്ളതാണ്. കാരണം ഇതേ വീഡിയോ 2019 ലെ നിരവധി മാധ്യമ റിപ്പോർട്ടുകളിൽ ഇടംപിടിച്ച ഒന്നായിരുന്നു. ഈ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മോദിയുടെ ഈ വീഡിയോ 2019 ലെ ലോക സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ളതാണ്. ഒരു പ്രമുഖ മാധ്യമത്തിൽ ഈ സമാന വീഡിയോ ഏപ്രിൽ 2019 ന് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
വീഡിയോയ്ക്ക് ഈ മാധ്യമം നൽകിയ അടിക്കുറിപ്പ് ഇതാണ്, ‘2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ റോഡ്‌ഷോ ആരംഭിച്ചു. 2014ന് ശേഷം നഗരത്തിൽ പ്രധാനമന്ത്രി മോദി നടത്തുന്ന മൂന്നാമത്തെ റോഡ്‌ഷോയാണിത്. റോഡ്‌ഷോ ആരംഭിക്കുന്നതിന് മുമ്പ്, ബനാറസ് ഹിന്ദു സർവകലാശാലയുടെ (ബിഎച്ച്‌യു) സ്ഥാപകനായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പ്രധാനമന്ത്രി മാല ചാർത്തി ആദരിച്ചു. 2014-ൽ ആദ്യമായി വിജയിച്ചതിന് ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസി മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വാരാണസി മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാർത്ഥി അജയ് റായിയായിരിക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചു.’ ഈ റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ മറ്റു മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രചാരത്തിലുള്ള ഈ വീഡിയോ 2019 ൽ നിന്നുള്ളതല്ലന്നും ഇതിന് ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്.