വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ജംഷഡ്പൂർ എഫ് സി. ചെന്നൈയിൻ എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജംഷഡ്പൂർ കീഴടക്കിയത്. റിത്വിക് ദാസ്, ബോറിസ് സിംഗ്, ഡാനിയേൽ ചീമ എന്നിവർ ജംഷഡ്പൂരിനായി ഗോളുകൾ നേടിയപ്പോൾ നെരുജിസ് വാൽസ്കിസാണ് ചെന്നൈയിൻ്റെ ആശ്വാസ ഗോൾ നേടിയത്. ജംഷഡ്പൂരിൻ്റെ നാലാം ഗോൾ ദീപക് ദേവ്രാനിയുടെ സെൽഫ് ഗോൾ ആയിരുന്നു. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ജംഷഡ്പൂർ രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സുമായി സമനില പാലിച്ച് രണ്ടാമതായിരുന്ന എ ടി കെ മോഹൻ ബഗാനെ (30) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജാംഷഡ്പൂർ (31) രണ്ടാമതെത്തിയത്. ഹൈദരാബാദ് എഫ്. സിയാണ് (32) ഒന്നാമത്. ബ്ലാസ്റ്റേഴ്സ് (27) നാലാമതാണ്. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ ചെന്നൈയിൻ വലയിൽ അടിച്ചുകയറ്റിയാണ് ജാംഷഡ്പൂർ ആധിപത്യം പ്രകടമാക്കിയത്. ഋത്വിക് ദാസ്, ബോറിസ് സിങ്, ഡാനിയൽ ചുക്വു എന്നിവരായിരുന്നു സ്കോറർമാർ. രണ്ടാം പകുതി തുടങ്ങിയ ഉടൻ ദീപക് ദേവ്റാനിയുടെ സെൽഫ് ഗോൾ കൂടിയായതോടെ ലീഡ് 4-0 ആയി. പിന്നീട് നെരിയൂസ് വാൽസ്കിസ് ആണ് പരാജയഭാരം കുറച്ചത്.