തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. സിനിമയില്‍ വന്നപ്പോള്‍ താന്‍ ഇടതുപക്ഷക്കാരനായെന്നും അതിലിന്ന് നൂറുവട്ടം പശ്ചാത്തപിക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ക്കാണ് എംപിയുടെ മറുപടി. തൻ്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാമെന്നും മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
‘സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അതെൻ്റെ വലിയ തെറ്റ്. ഇന്നു ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു’, എന്ന് നടൻ പറഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
ഇന്നസെന്റിൻ്റെ വാക്കുകൾ
എൻ്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിൻ്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എൻ്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNjanInnocent%2Fposts%2F2084973658334310&show_text=true&width=500