ലണ്ടന്‍: എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബക്കിംഗ്‌ഹാം കൊട്ടാരം വക്താക്കളാണ് ഈ വിവരം പുറത്തുവിട്ടത്. 95 വയസുകാരിയായ രാജ്ഞിയ്‌ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുളളതെന്നാണ് വിവരം. രോഗബാധിതയെങ്കിലും രാജ്ഞി തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് തുടരുമെന്നും കൊട്ടാരം വക്താക്കള്‍ അറിയിച്ചു.
കൊവിഡ് ബാധിച്ചതിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് രാജ്ഞിക്ക് ഉളളത്. കൊവിഡ് ബാധിതയായ രാജ്ഞി നിലവിൽ വിൻഡ്സർ കാസ്റ്റ്ലിലെ വസതിയിൽ വിശ്രമത്തിലാണ്.
ചെറിയ തണുപ്പും ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കിലും വരുന്ന ആഴ്ചയില്‍ വിന്‍ഡ്‌സറില്‍ സജീവമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടാരം പ്രസ്താവനയില്‍ പറയുന്നു.
നിലവില്‍ മൂന്ന് ഡോസ് വാക്‌സിനും രാജ്ഞി സ്വീകരിച്ചിട്ടുണ്ട്. ഈയിടെ മൂത്തമകനായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകനിൽ നിന്നുമാവാം രാജ്ഞിയ്ക്ക് കൊവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം.
രാജ്ഞിയുടെ താമസസ്ഥലമായ വിന്‍സര്‍ കാസിലിലെ നിരവധി പേര്‍ക്ക് കൊവിഡ് രോഗബാധയുളളതായാണ് വിവരം. രാജ്ഞിയ്‌ക്ക് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശംസിച്ചു.
















