കൊല്‍ക്കത്ത: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ പരന്പര സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നത് നല്ലതായി തോന്നുന്നുവെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു. നാല് മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. വിരാട് കോഹ്ലി, ഭൂവനേശ്വർ കുമാർ, ഋഷഭ് പന്ത്, ചാഹൽ എന്നിവർക്കു പകരമായി ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ആവേശ് ഖാൻ എന്നിവർക്ക് അവസരം നൽകി. ആവേശ് ഖാന്റെ അരങ്ങേറ്റ മത്സരമാണിത്.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിനാല്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു. ഇഷാന് കിഷനും ഋതുരാജുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
നാല് മാറ്റങ്ങളുമായാണ് വിൻഡീസും ഇന്ന് ഇറങ്ങുന്നത്. വാൽഷ്, ഫാബിയൻ, ഡ്രേക്ക്സ്, ഹോപ്പ് എന്നിവർ ടീമിലെത്തി. 20,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.