തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ പാർട്ടികൾ ഗവർണറെ അധിക്ഷേപിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയെങ്കിൽ അക്കാര്യം സർക്കാർ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ രാജ്യം ഭരിക്കുന്നത് കോൺഗ്രസ് അല്ല.
ആ പാരമ്പര്യം കോൺഗ്രസിന്റേതാണ്. കോൺഗ്രസിന്റെ ഗവർണർമാർ കെ.പി.സി.സിയിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചായിരുന്നോ പ്രവർത്തിച്ചതെന്ന് വി.ഡി. സതീശൻ പറയണം. മുഖ്യമന്ത്രിയെ ഭയക്കുന്നതിനാലാണ് സതീശൻ സർക്കാരിനെ വിമർശിക്കാത്തത്. പേഴ്സണൽ സ്റ്റാഫ് നിയമനം, പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ ഇരുപക്ഷലും നിലപാട് വ്യക്തമാക്കണം. ഗവർണർക്ക് നേരെയുള്ള സൈബർ ആക്രമണവും മുൻമന്ത്രി എ.കെ.ബാലന്റെ പരിഹാസവുമെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.