ബിജെപി-സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിൻ്റെ തുടർച്ചയാണ് കാസർഗോട്ടെ കുമ്പളം പഞ്ചായത്തിലെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുടർ ഭരണത്തിന് വേണ്ടി വർഗീയ ശക്തികളോട് സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഐഎമ്മും അധഃപതിച്ചു. പ്രതിപക്ഷത്തിൻ്റെ ആരോപണം ശരി എന്ന് തെളിയിക്കുന്നതാണ് കുമ്പളം സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചെന്നിത്തല വ്യക്തമാക്കി.
തുടർ ഭരണത്തിന് വേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധ:പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. കാസർകോട് നിന്ന് വരുന്ന വിവരമനുസരിച്ച്, സംസ്ഥാനവ്യാപകമായ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിൻ്റ ഭാഗമായി കാസർഗോഡ് ജില്ലയിൽ നടത്തുന്ന വോട്ടുകച്ചവടത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.