കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതി ബാംഗ്ലൂരിൽ നിന്ന് അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ നവംബർ 24 ന് ബിജീഷ് രക്ഷപ്പെട്ടത്.
മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ ആയിരുന്നു രക്ഷപ്പെടൽ. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ ശുചിമുറിയിൽ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ബിജീഷിനെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്. പ്രതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.