തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശവുമായി കേരളം. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിന്മേലാണ് കേരളത്തിന്റെ നിർദേശം.
വീഴ്ചയുണ്ടായാല്‍ ഗവർണറെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് ആവശ്യം. ഭരണഘടന ലംഘനമോ ചാൻസലർ പദവിയിൽ വീഴ്ചയോ ഉണ്ടായാൽ ഇടപെടാനാകണമെന്നും നിർദ്ദേശം ഉണ്ട്.

















