ബംഗളൂരു: പിറന്നാൾ ദിനത്തിൽ പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നൽകാത്തതിൽ പരിഭവപ്പെട്ട് വീടുവിട്ടിറങ്ങിയ 14കാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. കർണാടകയിലെ കൊലാർ ജില്ലയിൽ കാമസമുദ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ നാലുപേരെ കാമസമുദ്ര പോലീസ് അറസ്റ്റ് ചെയ്തു. കോളാര്‍ ജില്ലയിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജന്മദിനത്തില് പീഡനത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു.
ജന്മദിനത്തില് പുതുവസ്ത്രം മാതാപിതാക്കള്‍ വാങ്ങി തരാത്തതില്‍ കുപിതയായ പെണ്‍കുട്ടി സ്കൂളിലേക്ക് പോകുന്നതിന് പകരം ബസില്‍ കയറി ബംഗാരപെട്ടിലേക്ക് പോകുകയായിരുന്നു. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അക്രമികള്‍ ഒന്‍പതാം ക്ലാസുകാരിയുമായി സൗഹൃദം സ്ഥാപിക്കാന്‍ അടുത്തുകൂടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ പാര്‍ക്കില്‍ കൊണ്ടുപോയി. വൈകീട്ട് വരെ അവിടെ ചെലവഴിച്ച ശേഷം പെണ്‍കുട്ടിയെ സ്വകാര്യ ബസില്‍ കയറ്റി അക്രമികള്‍ തനിമഡഗു ഗ്രാമത്തിലേക്ക് പോയി. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അക്രമികള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ കരച്ചില് കേട്ട് ഗ്രാമവാസികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് പ്രതികളെ പിടികൂടിയത്. പോക്സോ വകുപ്പ് അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറയുന്നു.