തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് . എല്‍ഡിഎഫിനെ ജയിപ്പിച്ചതിന് പലിശയടക്കം തിരിച്ചുനല്‍കി. ഭരണകക്ഷി എംഎല്‍എയ്ക്ക് എതിരെ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി. ഗവര്‍ണറുടെ സ്റ്റാഫില്‍ ഹരി എസ് കര്‍ത്തയെ നിയമിച്ചതിനെയും മുരളീധരന് വിമര്‍ശിച്ചു. ഹരി എസ് കര്‍ത്ത ബിജെപി നേതാവ് തന്നെയാണ്. നിയമനം സര്‍ക്കാര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നു. രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം മുമ്പില്ലാത്തതാണെന്നും മുരളീധരന് വ്യക്തമാക്കി.
ഗവർണർ വന്ന് നയപ്രഖ്യാപനം നടത്താൻ മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതില്ലായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതെയായെന്നും മുരളീധരന് പരിഹസിച്ചു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കർത്തായെ ഗവർണ്ണറുടെ അഡീഷനൽ പിഎ ആയാണ് നിയമിച്ചത്. ഗവർണ്ണറുടെ സ്റ്റാഫിലെ ബിജെപി നേതാവിന്റെ നിയമനം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.