തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കും യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏകദേശം 861 ഒഴിവാണുള്ളത്. പ്രിലിമിനറി പരീക്ഷ 05/06/2022 നടക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിൻ്റെ തെളിവ് ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.
ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. പ്രായം 2022 ഓഗസ്റ്റ് ഒന്നിന് 21–32 ആയിരിക്കണം. 100 രൂപയാണ് ഫീസ്. ഓൺലൈനായും എസ്ബിഐ ശാഖകളിലും പണമടയ്ക്കാം. സ്ത്രീകൾക്കും എസ്സി, എസ് ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.