കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവത്തകൻ ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്ക് എടുത്തവർക്കെതിരെ കേസ് എടുത്തതിനെതിരെ സാബു ജേക്കബ് രംഗത്ത്. സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനാണ് സാബു എം. ജേക്കബ് ഉയർത്തുന്നത്. ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമം. മറ്റുള്ളവർക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെന്നാണ് ആക്ഷേപം. ഈ കേസിൽ വി ഡി സതീശൻ എന്തുകൊണ്ട് പ്രതി ആയില്ലെന്നും സാബു എം. ജേക്കബ് ചോദ്യം ഉന്നയിച്ചു.
ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാർട്ടി സമ്മേളനത്തിൽ പാലിക്കപ്പെട്ടില്ലെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി. നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്നാണ് സാബു എം ജേക്കബിന്റെ ആക്ഷേപം ഉയർത്തുന്നു .