തിരുവനന്തപുരം;മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിൽ 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയ ദുരീകരണത്തിന്: ഗോകുൽ ജി. നായർ- 9746969210, അനീഷ് കുമാർ. വൈ.പി- 7907052598, അഭിജിത്ത്. എ.എസ്- 6238059615, ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com.