കോഴിക്കോട്: കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും യുവാവ് ചാടിപ്പോയി. ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് 21കാരനാണ് ചാടിപ്പോയത്.
ഇന്ന് വൈകുന്നേരമാണ് യുവാവ് രക്ഷപ്പെട്ടത്. കൂടെയുള്ള അമ്മ അറിയാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ രണ്ട് അന്തേവാസികൾ ചാടിപ്പോയിരുന്നു. അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീ ഭിത്തി തുരന്നാണ് പുറത്ത് ചാടിയത്. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുരക്ഷ ജീവനക്കാരുടെ കുറവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്.