കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് അനിവാര്യമാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് പറയുന്നു.
നമ്പര്‍ 18 ഹോട്ടൽ ഉടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികള്‍. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഈ ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നീക്കം.