ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്‍. സാബുവിന്റെ ആരോപണങ്ങള്‍ വെറും വ്യാജമാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാബു എം.ജേക്കബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജിന്‍ വ്യക്തമാക്കി.
സാബു ജേക്കബിന്റെ വിരട്ടലുകള്‍ കൊണ്ട് സിപിഐഎമ്മോ എംഎല്‍എയോ ഭയപ്പെടാന്‍ പോകുന്നില്ല. സാബു ജേക്കബ് പറഞ്ഞതു പോലെ എന്റെ കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിക്കട്ടെ. കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിച്ച് അതിന്റെ നിജസ്ഥിതി പൊതുജനങ്ങളെ കൂടി അറിയണമെന്ന് തനിക്ക് താല്പര്യമുണ്ട്. സാബു ജേക്കബ് ഇതുവരെ പറഞ്ഞു വരുന്ന കള്ളത്തരങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും പി.വി.ശ്രീനിജിന്‍ പറയുന്നു.