മോസ്കോ : യുക്രെയിനെ ഏത് നിമിഷവും റഷ്യ ആക്രമിക്കാൻ സാധ്യത ഉണ്ടെന്ന് ബൈഡൻ ഭരണകൂടം ആവർത്തിക്കുന്നതിനിടെ, അധിനിവേശ പദ്ധതിയുമായി യുക്രെയിനെതിരെ റഷ്യ മുന്നോട്ട് പോയാൽ ഇന്ത്യ തങ്ങളുടെ പക്ഷത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക.
അടുത്തിടെ മെൽബണിൽ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത ക്വാഡ് യോഗത്തിൽ യുക്രെയിനെയും റഷ്യയേയും സംബന്ധിച്ച ഒരു ചർച്ച നടന്നതായി മാധ്യമങ്ങളോട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിക്കുകയും ചെയ്തു.
















