മുംബൈ: വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറിൻ്റെ മൃതദേഹമാണ് തിങ്കളാഴ്ച റായ്ഗഡിലെ കിണറ്റിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
സംഭവത്തിൽ രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികൾ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വിനോദ് കുമാറിന്‍റെ മൃതദേഹം മഹാരാഷ്ട്രയില്‍ തന്നെ സംസ്കരിച്ചു.