ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കിയത് വലിയ പ്രതിസന്ധികളുണ്ടാക്കിയിരുന്നു. തെലുങ്ക് നടന്‍ ചിരഞ്ജീവിയും കുടുംബവും അടുത്ത ദിവസം ശബരിമല സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിരഞ്ജീവിയോടൊപ്പം ശബരിമല സന്ദര്‍ശനം നടത്തിയത് യുവതിയല്ല. ഫെബ്രുവരി 13ന് രാവിലെയാണ് ചിരഞ്ജീവിയും ഭാര്യ സുരേഖയും ഉള്‍പ്പെടുന്ന സംഘം ശബരിമല സന്ദര്‍ശനത്തിനെത്തിയത്. പ്രചാരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലെ ചിത്രത്തില്‍ ഒരു സ്ത്രീയെ മാര്‍ക്ക് ചെയ്തുകൊണ്ടാണ് യുവതി പ്രവേശനമാണെന്ന് പറയുന്നത്. ചിത്രങ്ങള്‍ക്ക് പുറമെ ചിലര്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റെ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച് ഒരു പ്രമുഖ മാധ്യമം നല്‍കിയ വാര്‍ത്തയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
വാര്‍ത്തയുടെ 28-ാമത്തെ സെക്കന്‍ഡ് മുതലാണ് മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ത്രീയെ കാണാനാകുന്നത്. ചിരഞ്ജീവിയുടെയും ഭാര്യയുടെയും തൊട്ടു പിന്നിലായി ദര്‍ശനം നടത്തുന്ന സ്ത്രീ തൊട്ടടുത്തുള്ളയാളോട് സംസാരിക്കുന്നതും ദൃശ്യമാകുന്നുണ്ട്. എന്നാൽ ചിരഞ്ജീവി അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ശബരിമല സന്ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. #Visitingsabarimalatemple, #Feelingblessedഎന്ന ഹാഷ് ടാഗോടെ ഫെബ്രരുവരി 13ന് പങ്കുവച്ച ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം തെലുങ്കില്‍ ഒരു കുറിപ്പ് നല്‍കിയിട്ടുണ്ട്. ഭാര്യ സുരേഖയ്ക്കും കുടുംബസുഹൃത്തായ ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചക്കുപള്ളിയുടെ കുടുംബത്തിനുമൊപ്പമാണ് സന്ദര്‍ശനം നടത്തിയതെന്നാണ്. ഡോളിയില്‍ മലകയറാന്‍ സഹായിച്ച തൊഴിലാളികള്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പത്തു വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും മാത്രമെ ആചാര പ്രകാരം ദര്‍ശനത്തിന് അനുമതിയുള്ളൂ. നടന്‍ ചിരഞ്ജീവിയുടെ ഭാര്യ സുരേഖ കൊനിഡേലയുടെ കൃത്യമായ വയസ് കണ്ടെത്താനായില്ലെങ്കിലും അവര്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് സൂചന ലഭിച്ചു. മാതാപിതാക്കള്‍ക്ക് 42-ാംത് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് 2021 ഫെബ്രുവരി 20ന് മകനും തെലുങ്ക് സൂപ്പര്‍താരവുമായ രാംചരണ്‍ ട്വിറ്ററില്‍ ഒരു സന്ദേശം പങ്കുവച്ചിരുന്നതായി കണ്ടെത്താനായി. ഇതില്‍ നിന്ന് സുരേഖയുടെ പ്രായം കണക്കുകൂട്ടിയാല്‍ 50ന് മുകളിലുണ്ടാകുമെന്നതില്‍ സംശയമില്ല. ഇവിടെ യുവതി മലകയറി എന്ന ആരോപണമുള്ളത് ചിത്രത്തില്‍ കാണുന്ന രണ്ടാമത്തെ വനിതയെപ്പറ്റിയാണ്. ഫീനിക്സ് ഗ്രൂപ്പ് എംഡിയുടെ ഭാര്യ മധുമതിയാണിതെന്ന് ചിരഞ്ജീവിയുടെ സന്ദേശത്തില്‍ തന്നെ വ്യക്തമാണ്. തുടര്‍ന്ന് ഞങ്ങള്‍ അവരെപ്പറ്റി അന്വേഷിച്ചപ്പോള്‍ മധുമതി, “മെയ്ക്ക് എ വിഷ്” എന്ന ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്നുവെന്ന് മനസിലാക്കാനായി. 2013ല്‍ മധുമതിയുടെ അഭിമുഖം ഫിനിക്‌സ് ഗ്രൂപ്പ് അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഒരു ആധാര്‍ കാര്‍ഡിന്റെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. മധുമതിയുടെ മകന്‍ അവിനാശ് ചക്കുപള്ളിയുടെ സന്ദേശമാണ് ഒപ്പമുള്ളത്. ‘എന്റെ അമ്മയുടെ ആധാര്‍ കാര്‍ഡാണിത്. അമ്മയ്ക്ക് ശബരിമല സന്ദര്‍ശനത്തിന് വിലക്കുള്ള പ്രായമല്ല. 26.07.1966 ആണ് അമ്മയുടെ ജനന തിയതി. ഞങ്ങള്‍ അയ്യപ്പസ്വാമിയുടെ ഭക്തരാണ്’ അവിനാശ് പറഞ്ഞു. മധുമതി ചക്കുപള്ളിയുടെ ആധാര്‍ കാര്‍ഡിന്റെ ചിത്രവും അമ്മയോടൊപ്പമുള്ള മറ്റൊരു ചിത്രവും അവിനാശ് പങ്കുവച്ചു. ലഭ്യമായ വിവരങ്ങളില്‍ നിന്ന് ചിരഞ്ജീവിക്കൊപ്പം ഒരു യുവതി ശബരിമല സന്ദര്‍ശനം നടത്തിയെന്നത് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണെന്ന് ഇതോടെ വ്യക്തമായി.