റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സർക്കാർ ഓഫീസുകളിലും (Mosques and Government Offices) ഷോർട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാൽ ഇനി മുതൽ പിഴ ലഭിക്കും. 250 റിയാൽ മുതൽ 500 റിയാൽ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Minister for Interior) കഴിഞ്ഞ ദിവസം അംഗീകരിച്ചു.
പള്ളികളിലും സർക്കാർ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളിൽ ഷോർട്സ് ധരിക്കുന്നത് ശിക്ഷാർഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയിൽ നേരത്തെ 19 നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉൾപ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോൾ സർക്കാർ ഓഫീസുകളിലും പള്ളികളിലും ഷോർട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.