കോഴിക്കോട്; വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ കാണാതായി.സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചു. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം അധ്യാപികയാണ് രക്ഷിതാക്കളെ അറിയിച്ചത്.
ഇന്ന് രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് പെണ്‍കുട്ടി. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്താതിരിക്കുകയായിരുന്നു. അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെത്തിയിട്ടില്ലെന്ന വിവരം മനസിലായത്. തുടര്‍ന്ന് അധ്യാപിക രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തില്‍ വെള്ളയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.നേരത്തെ ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട് ബംഗളുരുവിലേക്ക് പോയ ആറ് പെൺകുട്ടികളിൽ ഒരാളാണ് പെൺകുട്ടി.