തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍. ജനുവരി 19-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരുമ്പോള്‍ വേണ്ടത്ര രാഷ്ട്രീയ ആലോചനയും ഉണ്ടായില്ലെന്നും സിപിഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഐയുടെ നിലപാട്.
പാര്‍ട്ടി ചുമതലപ്പെടുത്തിയതനുസരിച്ചാണ് ഇത്തരമൊരു വിയോജിപ്പ് പ്രകടമാക്കുന്നത് എന്ന മുഖവരയോട് കൂടിയാണ് റവന്യൂ മന്ത്രി കെ.രാജന്‍ സിപിഐ നിലപാട് വ്യക്തമാക്കിയത്. സിപിഐയുടെ മറ്റു മന്ത്രിമാര്‍ രാജനെ പിന്തുണക്കുകയും ചെയ്തു.