തിരുവനന്തപുരം: കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി വ്യക്തമാക്കി . എകെജി സെന്ററിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുയായിരുന്നു മന്ത്രി. ചർച്ച പോസീറ്റിവായിരുന്നുവെന്നും സമരസമിതിയുമായി ഇനി ചർച്ച നടത്തുമെന്നും അദ്ദേഹം പറയുന്നു. കെഎസ്ഇബി ചെയർമാൻ ബി.അശോകിനെ മാറ്റാൻ യോഗത്തിൽ ആവശ്യമുയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, മുൻ വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് എകെജി സെൻ്ററിലെ ചർച്ചകളിൽ പങ്കെടുത്തത്. ഇടത് യൂണിയനുകൾ സമരമവസാനിപ്പിക്കാൻ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.