കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകന് വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി. ഇലഞ്ഞിക്കല്‍ ആണ് വക്കാലത്തൊഴിഞ്ഞത്. വക്കാലത്തൊഴിഞ്ഞതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
സ്വപ്നയുടെ കേസ് പരിഗണിക്കുന്ന കൊച്ചി എന്‍ഐഎ കോടതിയില്‍ അഭിഭാഷകന് നിലപാടറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണക്കടക്ക് കേസ് വീണ്ടും സജീവ ചര്‍ച്ചയാവുന്നതിനിടെയാണ് അഭിഭാഷകന്റെ പിന്മാറ്റം എന്നതും വളരെ ശ്രദ്ധേയമാണ്. .