ഓർമശക്തിയിലൂടെ മൂന്നു ലോക റെക്കോർഡുകൾ സ്വന്തമാക്കി ‘സാത്വിവ്’.അറക്കിലാട് അമ്യത വിദ്യാലയത്തിലെ എൽ.കെ.ജി വിദ്യാർഥി കൂടിയായ സാത്വിവ് അതിശയിപ്പിക്കുന്ന ഓർമശക്തിയിലൂടെ മൂന്നു റെക്കോർഡുകൾ നേടിയെടുത്തത്. കേവലം 10 മിനിട്ടിനുള്ളിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കൊണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, എന്നിവയാണ് സ്വന്തമാക്കിയത്.
വിവിധ നിറങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, തുടങ്ങിയവയുടെ പേരുകൾ ഒരൊറ്റ പ്രാവശ്യം കേട്ടാൽ മതി സാത്വീവിന്റെ ഓർമ്മയിൽ തങ്ങി നിൽക്കും. എം.ബി.എ ബിരുദധാരിയായ അമ്മ സുബിനയുടെ പി.എസ്.സി പരീക്ഷാ പരിശീലന സമയങ്ങളിൽ സാത്വിവ് കൂടെയുണ്ടാവും. കുഞ്ഞിന്റെ കഴിവ് തിരിച്ചറിഞ്ഞ അമ്മയും അമൃത വിദ്യാലയത്തിലെ അധ്യാപകരും പിൻതുണയുമായി കൂടെയുണ്ട്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പങ്കടുത്ത നൂറുകണക്കിന് വിദ്യാർഥികളെ പിന്നിലാക്കിക്കൊണ്ടാണ് സാത്വീവ് എസ് .വിജയം കരസ്ഥമാക്കിയത്.