കൊൽക്കത്ത: ഐപിഎൽ 2022 സീസണ് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചു. ട്വിറ്ററിലൂടെയായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ ഡല്‍ഹി ക്യാപിറ്റല്‍സിൻ്റെ നായകനായിരുന്ന ശ്രേയസ് അയ്യരെ 12.25 കോടി രൂപക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
ഐപിഎൽ 14–ാം സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ച ഇംഗ്ലിഷ് താരം ഒയിൻ മോർഗൻ്റെ പിൻഗാമിയായാണ് അയ്യർ എത്തുന്നത്. ഐപിഎലിൽ കൊൽക്കത്തയെ നയിക്കുന്ന ആറാമത്തെ താരമാണ് ശ്രേയസ് അയ്യർ. ഇപ്പോൾ കൊൽക്കത്ത ടീമിൻ്റെ പരിശീലകൻ കൂടിയായ ബ്രണ്ടൻ മക്കല്ലമായിരുന്നു പ്രഥമ സീസണിൽ കൊൽക്കത്തയുടെ നായകൻ.
🚨 Ladies and gentlemen, boys and girls, say hello 👋 to the NEW SKIPPER of the #GalaxyOfKnights
অধিনায়ক #ShreyasIyer @ShreyasIyer15 #IPL2022 #KKR #AmiKKR #Cricket pic.twitter.com/veMfzRoPp2
— KolkataKnightRiders (@KKRiders) February 16, 2022
🚨 Ladies and gentlemen, boys and girls, say hello 👋 to the NEW SKIPPER of the #GalaxyOfKnights
অধিনায়ক #ShreyasIyer @ShreyasIyer15 #IPL2022 #KKR #AmiKKR #Cricket pic.twitter.com/veMfzRoPp2
— KolkataKnightRiders (@KKRiders) February 16, 2022
പിന്നീട് സൗരവ് ഗാംഗുലി, ഗൗതം ഗംഭീർ, ദിനേഷ് കാർത്തിക്, ഒയിൻ മോർഗൻ എന്നിവരും ടീമിനെ നയിച്ചു. ഇതിൽ ഗംഭീർ ക്യാപ്റ്റനായിരുന്ന സമയത്ത് കൊൽക്കത്ത രണ്ടു തവണ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഇംഗ്ലിഷ് താരം ഒയിൻ മോർഗനെ ഇത്തവണ കൊൽക്കത്ത നിലനിർത്തിയിരുന്നില്ല.
താരലേലത്തിൽ മോർഗനെ ആരും വാങ്ങിയതുമില്ല. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ചെങ്കിലും മോർഗൻ്റെ ഫോം തീർത്തും മോശമായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തെ നിലനിർത്താൻ കൊൽക്കത്ത തയാറാകാതിരുന്നത്. 2020ൽ ഡൽഹി ക്യാപിറ്റൽസ് ആദ്യമായി ഐപിഎൽ ഫൈനലിൽ കടക്കുമ്പോൾ ടീമിൻ്റെ നായകനായിരുന്നു ശ്രേയസ് അയ്യർ.
എന്നാൽ, ഇടയ്ക്ക് പരുക്കേറ്റതോടെ പകരം ടീമിൻ്റെ നായകനായ ഋഷഭ് പന്തിനെ ടീം മാനേജ്മെന്റ് സ്ഥിരം നായകനായി നിയോഗിച്ചതോടെയാണ് അയ്യർ ഡൽഹി വിട്ടത്. 2015ൽ 2.6 കോടി രൂപയ്ക്ക് വാങ്ങിയ അയ്യരെ 2018ലും 2021ലും ഡൽഹി നിലനിർത്തിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് പന്ത് ഉറച്ചതോടെയാണ് അയ്യർ പുതിയ തട്ടകം തേടിയത്.