കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യ വിന്‍ഡീസ് പരമ്പരയ്ക്ക് ഒരുങ്ങിയത്.
ഇഷാന്‍ കിഷന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഇന്ത്യയ്ക്കായി സ്പിന്നര്‍ രവി ബിഷ്‌ണോയ് ഇന്ന് അരങ്ങേറ്റം കുറിക്കും. വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലുണ്ട്. പരിക്കേറ്റ കെ.എല്‍. രാഹുല്‍ പരമ്പരയില്‍ കളിക്കുന്നില്ല.
നേരത്തെ നടന്ന ഏകദിനപരമ്പര ഇന്ത്യ നേടിയിരുന്നു.