ജിദ്ദ: സൗദിയിൽ കോവിഡ് രോഗികളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1000 ത്തിൽ താഴെയെത്തി. നിലവിൽ 23,363 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 979 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
പുതുതായി 1,793 കോവിഡ് രോഗികളും 3,207 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,34,389 ഉം രോഗമുക്തരുടെ എണ്ണം 7,02,049 ഉം ആയി. രണ്ട് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 8,977 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.59 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 546, ദമ്മാം 125, ജിദ്ദ 121, ഹുഫൂഫ് 62, മക്ക 61, ജിസാൻ 51, മദീന 47. സൗദി അറേബ്യയിൽ ഇതുവരെ 5,97,85,536 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,08,684 ആദ്യ ഡോസും 2,39,85,081 രണ്ടാം ഡോസും 99,91,771 ബൂസ്റ്റർ ഡോസുമാണ്.