കാസര്‍കോട്: പ്രാര്‍ഥനയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഭീമനടി, കാലിക്കടവിലെ ജെയിംസ് മാത്യു (49) വിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി (ഒന്ന്) എ.വി.ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധികതടവും അനുഭവിക്കണം.
2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാസ്റ്ററായ പ്രതി പ്രാര്‍ഥിക്കാനെന്ന വ്യാജേന പ്രതിയുടെ വീട്ടില്‍വെച്ചും പരാതിക്കാരിയുടെ വീട്ടില്‍വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ് എടുത്തിരിക്കുന്നത്.