ജിദ്ദ : സൗദിയിൽ 1 982 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7,32,596 ആയി. 3,372 പേർ രോഗ മുക്തരായി. പൂർണമായും രോഗം ഭേദമായവരുടെ എണ്ണം 6,98,842. പുതുതായി ഒരു മരണം റിപ്പോർട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 8,975 ആയി. 1010 പേർ ഗുരുതരാവസ്ഥയിലാണ്.