ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്.
വൈകുന്നേരം തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഭാഗത്തെ കുളത്തിൻറെ കരയിൽ ഇയാളുടെ മൊബൈൽ ഫോണും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടതോടെയാണ് സംശയം ഉണ്ടായത്.
തുടർന്ന് പൊലീസിനെയും അഗ്നിശമന സേനയേയും അറിയിച്ചു. കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ രാത്രി ഏഴരയോടെ മൃതദേഹം പുറത്തെടുത്തു.