ചെന്നൈ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ വിനി രാമനെ അടുത്ത മാസം താലിചാർത്തും. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ രണ്ടുപേരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു.
പക്ഷെ, കോവിഡ് ഭീതിയെ തുടർന്നു വിവാഹം നടത്താൻ സാധിച്ചിരുന്നില്ല. വിനി ജനിച്ചത് ഓസ്ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം ഇപ്പോഴും തുടരുന്നവരാണ്.
തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയിരിക്കുന്നത്. ഇതു സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.