പനാജി: ഐഎസ്എലിൽ ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈ ഒഡീഷയെ തകർത്തത്. ഇഗോർ അംഗുലോയുടേയും ബിപിൻ സിംഗിന്റെയും ഇരട്ട ഗോളുകളിലാണ് മുംബൈയുടെ വിജയം.
ജോനാഥൻ ഡി ജീസസ് ആണ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടിയത്.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ലീഡ് നേടിയ മുംബൈ രണ്ടാം പകുതിൽ മൂന്നു ഗോളുകൾ കൂടി അടിച്ചുകൂട്ടി. 90 ാം മിനിറ്റിലായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോൾ.