ന്യൂഡല്‍ഹി: കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന അഫ്ഗാനിസ്താന് 50,000 മെട്രിക് ടണ്‍ ഗോതമ്പ് നല്‍കാന്‍ യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി (ഡബ്ല്യുഎഫ്പി) കരാര്‍ ഒപ്പുവച്ച് ഇന്ത്യ. പാകിസ്താനിലൂടെ റോഡ് മാര്‍ഗ്ഗം ഗോതമ്ബ് അഫ്ഗാനിലെത്തിക്കും. ഇതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. റോമിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച കരാര്‍ പ്രഖ്യാപിച്ചത്.
ഗോതമ്ബുമായി അഫ്ഗാനിലെത്തുന്ന വാഹനങ്ങളുടെ ചുമതല ഏറ്റെടുക്കാനും മാനുഷിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനികള്‍ക്ക് വിതരണം ചെയ്യാനുമുള്ള ധാരണപത്രം അംബാസഡര്‍ നീന മല്‍ഹോത്ര വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് കൈമാറി.
‘കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണയായി ഗോതമ്ബിന്റെ ഉദാരമായ സംഭാവനയ്ക്ക്’ ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ട് റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎഫ്പിയും രംഗത്ത് എത്തി.
ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















