ന്യൂഡല്‍ഹി: രാജസ്ഥാനിൽ ഡൽഹി സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനശേഷം യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാനും ശ്രമം നടത്തി. നാല് പേർ ചേർന്നാണ് ബലാത്സംഗത്തിന് ശേഷം യുവതിയെ കൈകൾ കെട്ടിയിട്ട് കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ചുരു റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. 25കാരിയെ ജോലി നല്‍കാമെന്ന വ്യാജേന നാല് പേര് പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വടിയില്‍ കെട്ടിയിട്ട കയറില്‍ കുടുങ്ങിയതുകൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. വിവരം അറിഞ്ഞയുടന്‍ പോലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.