ഓട്ടവ: കനേഡിയൻ തലസ്ഥാനമായ ഓട്ടവയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ആഴ്ചകളായി തുടരുന്ന ട്രക്ക് സമരം അവസാനിപ്പിക്കണമെന്ന് കോടതി.ഒന്‍റാറിയോ സുപ്പീരിയർ കോടതി ചീഫ് ജസ്റ്റിസ് ജിയോഫ്രി മോറവെറ്റ്സ് ആണ് എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്നും ആളുകൾ മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ട്രക്ക് സമരത്തോടെ 39 മില്യൺ ഡോളർ നഷ്ടമുണ്ടായെന്ന് കാണിച്ച് ഓട്ടോമോട്ടിവ് പാർട്സ് മാന്യുഫാക്ചറേഴ്സ് അസോസിയേഷൻ പരാതി നൽകിയതോടെയാണ് സമരം അവസാനിപ്പിക്കാൻ കോടതി ഇടപെട്ടത്. കോടതി ഉത്തരവിനെതുടർന്ന് അതിർത്തി കടക്കുന്നത് തടയുന്ന പ്രതിഷേധകരുടെ നടപടി ക്രിമിനൽ കുറ്റമാണെന്ന് കാണിച്ച് വിൻസർ പൊലീസ് പ്രസ്താവന ഇറക്കി.