പനജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നോർത് ഈസ്റ്റിനെ പരാജയപ്പെടുത്തി. 17ാം മിനിറ്റിൽ മലയാളി താരം വി പി സുഹൈറിലൂടെ നോർത് ഈസ്റ്റാണ് ഗോളടിച്ചതെങ്കിലും 22ാം മിനിറ്റിൽ മോഹൻ ബഗാൻ ജോണി കാക്കോയിലൂടെ സമനില പിടിച്ചു. ജോണി കൗകോ, ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ് എന്നിവർ എടികെയ്ക്കായി ഗോൾ നേടിയപ്പോൾ വി പി സുഹൈർ ആണ് നോർത്ത് ഈസ്റ്റിനായി ഗോൾ പട്ടികയിൽ ഇടം നേടിയത്.
ജയത്തോടെ 26 പോയിൻ്റുമായി എടികെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒരു ഗോളിനു പിന്നിട്ടുനിന്നതിനു ശേഷമാണ് എടികെ തിരിച്ചടിച്ചത്. 17ആം മിനിട്ടിൽ സുഹൈറിലൂടെ നോർത്ത് ഈസ്റ്റ് ആദ്യം സ്കോർ ചെയ്തു. മാഴ്സലീഞ്ഞോ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. എന്നാൽ അഞ്ച് മിനിട്ടുകൾക്കുള്ളിൽ എടികെ സമനില പിടിച്ചു. 22ആം മിനിട്ടിൽ ജോണി കൗകോയുടെ ഒരു ലോങ് റേഞ്ചർ ആണ് എടികെയെ നോർത്ത് ഈസ്റ്റിന് ഒപ്പമെത്തിച്ചത്.
45ആം മിനിട്ടിൽ ലിസ്റ്റൺ കൊളാസോയിലൂടെ എടികെ ലീഡെടുത്തു. 52ആം മിനിട്ടിൽ മൻവീർ സിംഗ് നേടിയ ഗോളോടെ എടികെ ജയമുറപ്പിച്ചു. 16 മത്സരങ്ങളിൽ നിന്ന് 29 പോയിൻ്റുള്ള ഹൈദരാബാദാണ് പട്ടികയിൽ ഒന്നാമത്. 14 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റുള്ള ജംഷഡ്പൂർ മൂന്നാമതും 16 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള ബെംഗളൂരു അഞ്ചാമതും ആണ്. 14 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിനും ഇത്ര പോയിൻ്റുണ്ടെങ്കിലും ഗോൾ വ്യത്യാസമാണ് ബെംഗളൂരുവിനു തുണയായത്.