കർണാടകയിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഹനിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. മതപരമായ വസ്ത്രം ധരിക്കുന്നതിന്റെ പരിധി ഒരു സംസ്ഥാനം തീരുമാനിക്കരുതെന്നും ഇന്റർനാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡർ റഷാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന അമേരിക്കന്‍ സർക്കാർ ഏജന്‍സിയാണ് ഇന്റർനാഷണല്‍ റിലീജിയസ് ഫ്രീഡം.
എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുരാജ്യങ്ങള്‍ പ്രസ്താവന നടത്തേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിഷയം കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനാ സ്ഥാപനങ്ങൾ ഉചിതമായ തീരുമാനം എടുക്കുമെന്നുംവിദേശകാര്യമന്ത്രാലയ വക്താവ് അരിതം ബഗച്ചി പറഞ്ഞു.
















