യുപിയിലും ഉത്തരാഖണ്ഡിലും ഭാരതീയ ജനതാ പാർട്ടി തോൽക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞുവെന്ന തരത്തിലുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആണ്. ബിജെപി നേതാവ് തന്നെ ബിജെപി തോൽക്കുമെന്ന് പറയുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് കാലമായതിനാൽ ഏറെ പ്രാധാന്യത്തോടെയാണ് പ്രചരിക്കുന്നത്.
ഒരു കൂട്ടം ആളുകളുമായി യാദൃശ്ചികമായി ശിവരാജ് സിംഗ് ചൗഹാൻ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ അവകാശപ്പെടുന്നത് പോലെയല്ല ഈ വീഡിയോയിൽ സംസാരിക്കുന്നത്. യഥാർത്ഥത്തിൽ അവകാശവാദത്തിന് വിപരീതമാണ് ചൗഹാൻ പറയുന്നത്.
ഫെബ്രുവരി 10ന് ഉത്തരാഖണ്ഡിലെ ദ്വാരഹട്ടിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഫെബ്രുവരി 14ന് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. ഈ പശ്ചാത്തലത്തിലാണ് വീഡിയോ ഷെയർ വ്യാപകമായി തെറ്റായി പ്രചരിക്കുന്നത്.
उत्तराखंड से प्रचार करके लोटे मध्यप्रदेश के मुख्यमंत्री @ChouhanShivraj जी ने बताई उत्तराखंड के भाजपा की हकीकत, बोले उत्तराखंड से भाजपा तो गई ।#उत्तराखंड_से_भाजपा_तो_गई pic.twitter.com/E4va0bNcJk
— Uttarakhand Congress (@INCUttarakhand) February 11, 2022
ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് ചലനാത്മകതയെക്കുറിച്ച് അവർ ഹിന്ദിയിൽ ചർച്ച ചെയ്യുന്നത് കാണാം. വീഡിയോയിൽ കാണുന്ന ഒരാൾ ചൗഹാനോട് ഹിന്ദിയിൽ ചോദിക്കുന്നു, “നിങ്ങൾ ഉത്തരാഖണ്ഡിൽ നിന്ന് മടങ്ങിയെത്തി. ആദ്യം അവിടെയെപ്പറ്റി പറയൂ.” ഇതിനുള്ള ചൗഹാന്റെ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് സിംഗ് റാവത്ത്, ‘ഉത്തരാഖണ്ഡിൽ നിന്ന് പ്രചാരണത്തിന് ശേഷം മടങ്ങിയെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ഉത്തരാഖണ്ഡിലെ ബിജെപിയുടെ യാഥാർത്ഥ്യം പറഞ്ഞു. ഉത്തരാഖണ്ഡിൽ ബിജെപി തോൽക്കുമെന്ന് അദ്ദേഹവും പറഞ്ഞു എന്ന ഹിന്ദി അടിക്കുറിപ്പോടെയുള്ള വീഡിയോ പങ്കുവെച്ചു.
ഫാക്ട് ചെക്ക്
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തോൽക്കുന്നുവെന്ന് സംഭാഷണത്തിൽ ഒരു ഘട്ടത്തിലും ചൗഹാൻ പറഞ്ഞിട്ടില്ലെന്ന് വീഡിയോ ശ്രദ്ധിച്ച് കേട്ടാൽ മനസിലാക്കാം.
വീഡിയോയിൽ സംഭാഷണം ഇങ്ങനെ പോകുന്നു.
ഒരു വ്യക്തി: നിങ്ങൾ ഉത്തരാഖണ്ഡിൽ നിന്ന് മടങ്ങി. അതിനെക്കുറിച്ച് ആദ്യം പറയൂ. യുപിയും ഉത്തരാഖണ്ഡും…
ശിവരാജ് സിംഗ് ചൗഹാൻ: യുപിയിൽ ഒരു സംശയവുമില്ല. ഉത്തരാഖണ്ഡിലും ബി.ജെ.പിയുണ്ട്… എന്നാൽ, അവിടെ ചെറിയ മത്സരമുണ്ട്.
उत्तर प्रदेश में भाजपा हार रही है, कोई संदेह नहीं है और उत्तराखंड में भाजपा के लिये मुश्किल है। ~ मध्य प्रदेश CM शिवराज सिंह चौहान। pic.twitter.com/QWgyro7lq6
— Arrow News (@ArrowBulletin) February 11, 2022
ഈ സമയത്ത് ചൗഹാൻ വീഡിയോ ചെയ്യുന്ന ആളോട് റെക്കോർഡിംഗ് നിർത്താൻ ആവശ്യപ്പെടുന്നു. ഇത്രയുമാണ് വീഡിയോയിൽ ഉള്ളത്.
‘യുപിയിൽ ബിജെപി വിജയിക്കുന്നതിൽ സംശയമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞതായി ഹിന്ദി ദിനപത്രമായ നവഭാരത് ടൈംസിലും സീ ന്യൂസിലും പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടുകൾ പറയുന്നു.
ചുരുക്കത്തിൽ, യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി വിജയിക്കുമെന്നും ഉത്തരാഖണ്ഡിൽ ചെറിയ മത്സരമുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറയുന്ന വീഡിയോയാണ് ഇവിടെ ബിജെപി തോൽക്കുമെന്ന് തരത്തിൽ പ്രചരിപ്പിക്കുന്നത്.