ഹിജാബ് നിരോധന വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങൾ കർണാടകയിൽ കൂടുതൽ സങ്കീർണതകളിലേക്ക് കടക്കുകയാണ്. തനിക്ക് നേരെ ഉയർന്ന ജയ് ശ്രീറാം വിളികളെ നേരിട്ട മുസ്‌കാൻ ഖാൻ എന്ന വിദ്യാർത്ഥിനിക്ക് നേരെ നടക്കുന്ന വ്യാജ പ്രചാരണത്തിന് പിന്നാലെ കൂടുതൽ വിഭാഗീയത പരത്തുന്ന വ്യാജ പ്രചാരണങ്ങളുടെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ സജീവമാണ്.
നിരോധനത്തിനെതിരെ മുസ്‌ലിം വിദ്യാർത്ഥികൾ സമാധാനപരമായി പ്രതിഷേധിച്ചപ്പോൾ ഹിന്ദു വിദ്യാർത്ഥികളെ വെച്ച് വലതുപക്ഷ സംഘടനകൾ പ്രകോപനപരമായ പ്രതിഷേധങ്ങളാണ് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയത്. ഇതിന് പിന്നാലെയാണ് ഒരു ഹിന്ദു പെൺകുട്ടിയെ മുസ്‌ലിം ആൾകൂട്ടം ആക്രമിച്ചെന്ന തരത്തിലുള്ള വീഡിയോ പ്രചാരണം നടക്കുന്നത്.
അർദ്ധബോധാവസ്ഥയിലുള്ള ഒരു യുവതിയെ ഒരു കൂട്ടം ആളുകൾ കൊണ്ടുപോകുന്ന 27 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഹിജാബ് വിഷയത്തിൽ കർണാടകയിൽ നടന്ന കല്ലേറിലും സംഘട്ടനത്തിലും ഇരയാണ് അവൾ എന്നാണ് അവകാശവാദം.
മുസ്ലീം ജനക്കൂട്ടത്തിന്റെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റതായി നിരവധി പേർ ആരോപിച്ചു. ട്വിറ്ററിൽ നിരവധി അടിക്കുറിപ്പുകളോടെയാണ് വീഡിയോ വൈറലായിരിക്കുന്നത്.
Since everyone is busy covering how a ‘M’ girl was allegedly heckled today .. no one will bother to cover what happened to ‘H’ girl when peacefuls were Stone pelting 😡 pic.twitter.com/wuSxPMGrGZ
— Vikas Chopra (@Pronamotweets) February 8, 2022
കർണാടകയിലെ ബാഗൽകോട്ട് നഗരത്തിലെ ചെറിയ പട്ടണമായ റബ്കവി ബൻഹട്ടിയിലെ ഒരു സർക്കാർ കോളേജിൽ നിന്നുള്ളതാണ് വീഡിയോ.
ഫാക്ട് ചെക്ക്
മാധ്യമ പ്രവർത്തകർ നൽകുന്ന വിവര പ്രകാരം, സർക്കാർ കോളേജിലെ പോലീസുകാർക്കും വിദ്യാർത്ഥികൾക്കും നേരെ കല്ലെറിഞ്ഞതിന് 10 പേരെ അറസ്റ്റ് ചെയ്തതായി കണ്ടെത്തി. എന്നാൽ ഇവിടെ ഒരുവിധ മുസ്‌ലിം ആൾക്കൂട്ട ആക്രമവും നടന്നിട്ടില്ല. മറ്റൊരു പ്രധാനകാര്യം, കോളേജിന് നേരെയുണ്ടായ ആക്രമത്തിന്റെ സമയത്ത് ഈ വിദ്യാർത്ഥി കല്ലേറ് നടന്ന സ്ഥലത്തെ ഉണ്ടായിരുന്നില്ല.
കോളജ് പ്രിൻസിപ്പൽ പറയുന്നത് പ്രകാരം, ഈ വിദ്യാർത്ഥിക്ക് എന്നല്ല, കോളേജിലെ ഒരു വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടില്ല. രാവിലെ 7:30 ന് കോളേജ് ആരംഭിച്ചതായും അവൾ (വൈറൽ വീഡിയോയിലെ വിദ്യാർത്ഥി) ഭക്ഷണം കഴിക്കാതെ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവൾ ക്യാമ്പസ് ഗ്രൗണ്ടിൽ തളർന്നു വീണു. വിശപ്പും നിർജലീകരണവും മൂലം ബോധരഹിതയായതായി ഒരു അധ്യാപിക പ്രിൻസിപ്പലിനെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
#KarnatakaHijabRow 10 people have been arrested for pelting stones on cops and on students who were wearing #saffronshawls at govt college in Banhatti #Bagalkote. Charges are rioting, attempt to murder,disrupting peace. #Karnataka #HijabRow #hijab pic.twitter.com/GeieIBdqOJ
— Imran Khan (@KeypadGuerilla) February 9, 2022
പോലീസ് പറയുന്നത് പ്രകാരം, അവിടെ നടന്നിരുന്ന പ്രശ്‌നങ്ങൾ മൂലം കോളേജ് അടക്കാൻ നിർദേശിച്ചിരുന്നു. ക്യാമ്പസിലെ ഇത്തരം പ്രശനങ്ങൾ കാരണമുള്ള സമ്മർദ്ദം മൂലമോ നിർജലീകരണം മൂലമോ ആവാം അവൾ ബോധം കെട്ടത്. അവൾക്ക് നേരെ യാതൊരു അക്രമവും നടന്നിട്ടില്ല – പോലീസ് വ്യക്തമാക്കി.
ചുരുക്കത്തിൽ, ക്ഷീണം കാരണമോ മറ്റോ ബോധരഹിതയായ പെൺകുട്ടിയെ പുറത്തേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് തെറ്റായി പങ്കുവെക്കപ്പെടുന്നത്. മുസ്‌ലിം ആൾകൂട്ടം ആക്രമിച്ചു എന്ന തരത്തിൽ ഇതിന് വർഗീയ നിറം നൽകുന്നത് അങ്ങേയറ്റം അപകടകരമാണ്.