മുംബൈ: ഇന്ത്യയിലെ ഒട്ടുമിക്ക വിവാദ വിഷയങ്ങളിലും പ്രതികരണവുമായി എത്താറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണോട്ട്. അടുത്തിടെ താരം കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചത് നവമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരനായ ആനന്ദ് രംഗനാഥൻ സമൂഹമാദ്ധ്യമത്തിൽ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് കങ്കണ രംഗത്തുവന്നത്.നിങ്ങൾക്ക് ധൈര്യം പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽ അഫ്‌ഗാനിസ്ഥാനിൽ ബുർഖ ധരിക്കാതെ അത് പ്രകടമാക്കൂ. സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാൻ പഠിക്കൂ എന്നാണ് ആനന്ദ് രംഗനാഥന്റെ കുറിപ്പിൽ പരാമർശിക്കുന്നത്. ഈ കുറിപ്പായിരുന്നു കങ്കണ പങ്കുവച്ചിരിക്കുന്നത്.
















