ഡല്‍ഹി: ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപിയിൽ കേരളം പോലെയാകുമെന്ന യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. താന്‍ നേതൃത്വം കൊടുത്ത സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും മുന്‍പ് സംസ്ഥാനം ഭരിച്ചവരുടെ പ്രവർത്തനവുമായി താരതമ്യം ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്. അതോടൊപ്പം, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ച സര്‍ക്കാരുമായിട്ടുള്ള താരതമ്യവും നടത്തി. അതിനെ കേരളത്തിനെതിരെയുള്ള പ്രചാരണമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും കേരളം എന്ന ചെറിയ സംസ്ഥാനം അതിനെക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള യുപിയെക്കാള്‍ മുന്നിലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ നേട്ടം മാത്രമാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















