ന്യൂഡൽഹി: ശശി തരൂരിൻ്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി തിരുത്തുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ട്വിറ്ററിലൂടെയാണ് തരൂരിൻ്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി മന്ത്രി പരിഹസിച്ചത്. നിർമല സീതാരാമൻ്റെ ബജറ്റിനെ പരിഹസിസിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിൽ രാംദാസ് അത്തേവാലയെ കൂടി ഉന്നമിട്ട് തരൂർ ട്രോളിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് അത്തേവാല തരൂരിൻ്റെ ട്വീറ്റിലെ രണ്ട് അക്ഷരത്തെറ്റിൽ കയറിപ്പിടിച്ചത്.
ഇംഗ്ലീഷിൽ വാക്കുകൾകൊണ്ട് മുൻപ് വിസ്മയിപ്പിച്ച തരൂരിനെ ട്രോളാൻ കിട്ടിയ അവസരം അദ്ദേഹം ശരിക്കും ഉപയോഗിച്ചു. രാംദാസ് അഠാവലേ രംഗത്തുവന്നതോടെയാണ് സംഗതി വൈറലായത്. അഠാവലേയെ ടാഗ് ചെയ്തായിരുന്നു ശശി തരൂരിൻ്റെ ട്വീറ്റ്. ട്വീറ്റിൽ ബജറ്റ് (Budget) എന്നതിന് പകരം ബൈജറ്റ് (Bydget) എന്നും മറുപടി(Reply) എന്നതിന് പകരം ആശ്രയിക്കുക(Rely) എന്നുമായിരുന്നു എഴുതിയിരുന്നത്. ഇക്കാര്യം ശ്രദ്ധിച്ച അഠാവലേ അത് ട്വീറ്റിന് മറുപടിയായി കുറിക്കുകയായിരുന്നു.
Dear Shashi Tharoor ji, they say one is bound to make mistakes while making unnecessary claims and statements.
It’s not “Bydget” but BUDGET.
Also, not rely but “reply”!
Well, we understand! https://t.co/sG9aNtbykT
— Dr.Ramdas Athawale (@RamdasAthawale) February 10, 2022
‘ബജറ്റ് ചര്‍ച്ചയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മറുപടി. മന്ത്രി രാംദാസ് അഠാവലേയുടെ മുഖത്തെ അമ്പരപ്പും അവിശ്വസനീയ ഭാവവും എല്ലാം പറയുന്നു: സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും കുറിച്ചുള്ള ധനമന്ത്രി നിര്‍മല സീതാരാമൻ്റെ അവകാശവാദങ്ങള്‍ ട്രഷറി ബെഞ്ചുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയില്ല!,’- എന്നായിരുന്നു തരൂരിൻ്റെ ട്വീറ്റ്. ”പ്രിയപ്പെട്ട ശശി തരൂർ അനാവശ്യമായ അവകാശവാദങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ഒരാൾ തെറ്റുകൾ വരുത്തുമെന്ന് പറയപ്പെടുന്നു. ഇത് ബൈജറ്റ് അല്ല, ബജറ്റ് ആണ്. കൂടാതെ ആശ്രയിക്കുക അല്ല, മറുപടി ആണ്. എന്തായാലും ഞങ്ങൾക്ക് മനസ്സിലായി” അഠാവലേ കുറിച്ചു.
ഞാൻ തിരുത്തി രാമദാസ് ജി, അശ്രദ്ധമായ ടൈപ്പിംഗ് മോശം ഇംഗ്ലീഷിനേക്കാൾ വലിയ പാപമാണ് എന്നാണ് തരൂർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. താങ്കളുടെ ട്യൂഷൻ ആവശ്യമുള്ള ചിലർ ജെഎൻയൂവിൽ ഉണ്ടെന്നും തരൂർ അഠാവലേയോട് പറയുന്നു. ജെഎൻയൂവിലെ വൈസ് ചാൻസലറുടെ ഗ്രാമർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു തരൂരിൻ്റെ ഈ വാക്കുകൾ.
















