ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടയില്‍ നടക്കുന്ന വിവാദങ്ങളിലായിരുന്നു ഗവർണറുടെ പ്രതികരിച്ചിരിക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‍ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം.. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
അതേസമയം ഹിജാബ് നിയന്ത്രണത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീപിക്കും. ഉഡുപ്പി ഗവ.കോളജിലെ വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിക്കുക. എന്നാല്‍ പുതിയ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ട്.

















