ന്യൂഡൽഹി: മാധ്യമപ്രവർത്തക റാണാ അയ്യൂബിൽ നിന്നും 1 കോടി 77 ലക്ഷം രൂപ ഇഡി കണ്ടുകെട്ടി. പൊതു ജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി. മൂന്ന് ക്യാമ്പയിനുകൾക്കായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങൾക്കു ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റാണ് റാണാ അയൂബ്. റാണ അയൂബിന്റെയും കുടുംബത്തിന്റെയും പേരിൽ സ്ഥിരനിക്ഷേപവും ബാങ്ക് ബാലൻസും അറ്റാച്ച് ചെയ്യാൻ പണം വെളുപ്പിക്കൽ ഇഡി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു.
2021 സെപ്റ്റംബറിലെ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് കാമ്പയിനുകള്‍ക്ക് വേണ്ടി സംഭാവന സ്വീകരിക്കുന്നതിന് വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
















