ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി. 657 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് ഇന്നലെ നാലു ശതമാനത്തിനും താഴെയെത്തി. 3.89 ശതമാനം.
നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 6,97,802 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം-5,07,177. ഇന്നലെ വരെ 1,71,79,51,432 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്താലയം അറിയിച്ചു.
















