രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. മാസ് വീഡിയോ പങ്കുവച്ചാണ് പുതിയ ചിത്രം രജനികാന്ത് പ്രഖ്യാപിച്ചത്.
ഇതിഹാസ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ചിത്രം ചെയ്യുന്നതിൻ്റെ ആവേശം നെല്‍സണ്‍ പങ്കുവെച്ചു. രജനികാന്ത് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അണ്ണാത്തെ’ ആയിരുന്നു. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചത്. രജനികാന്തിൻ്റെ കരിയറിലെ 169ാം ചിത്രമാണ് ഇത്.
എന്ത് പ്രമേയമാണ് ചിത്രത്തിൻ്റെത് എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് അഭിനാതാക്കള്‍ ആരൊക്കെയായിരിക്കും എന്നും പ്രഖ്യാപനമുണ്ടായിട്ടില്ല. രജനികാന്തിനെയും നെല്‍സണിനെയും അനിരുദ്ധിനെയും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് നെല്‍സണ്‍ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് ‘ബീസ്റ്റാ’ണ്. വിജയ് ആണ് ചിത്രത്തില്‍ നായകൻ. ആക്ഷൻ ത്രില്ലറായിരിക്കും ‘ബീസ്റ്റ്’ എന്ന ചിത്രം.
















