ആ ഫോട്ടോ മുസ്കാന്റേത് അല്ല; അജണ്ടയെന്ന സംഘപരിവാർ ആരോപണം വ്യാജം

​​​​കർണാടകയിലെ ഉഡുപ്പിയിലെ കോളേജിൽ ആരംഭിച്ച ഹിജാബ് നിരോധനം കർണാടകയിലെ മറ്റ് പല ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വിവേചനപരമായ നിയന്ത്രണത്തിനെതിരെ മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുമ്പോൾ, നിരവധി ഹിന്ദു വലതുപക്ഷ വിദ്യാർത്ഥികൾ എതിർ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. എന്നാൽ മുഴുവൻ സംഘപരിവാർ നീക്കങ്ങളെയും നിഷ്പ്രഭമാക്കിയ ഒരു പോരാട്ടവും ഇതിനിടെ നടന്നു.

മാണ്ഡ്യയിലെ പി‌ഇ‌എസ് കോളേജിൽ ഒരു കൂട്ടം യുവാക്കൾ കാവി ഷാളുകൾ ധരിച്ച വിദ്യാർത്ഥികൾ ചേർന്ന് ബുർഖ ധരിച്ച ഒരു മുസ്ലീം വിദ്യാർത്ഥിയെ  ‘ജയ് ശ്രീറാം’ എന്ന് വിളിച്ചുകൊണ്ട് ആക്രോശിക്കുകയുണ്ടായി. എന്നാൽ ജനക്കൂട്ടത്തെ വെല്ലുവിളിച്ച് അവൾ തനിച്ച് ‘അല്ലാഹു-അക്ബർ’ എന്ന് തിരിച്ചുവിളിച്ചു. മുസ്‌കാൻ എന്ന ധീരവനിത അങ്ങനെ രാജ്യത്ത് തന്നെ ചർച്ചയായി.

എന്നാൽ, മുസ്കാന്റേതെന്ന് പേരിൽ മറ്റൊരു ചിത്രം ഇപ്പോൾ സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ബുർഖയിൽ മുസ്‌കാന്റെ ചിത്രവും പാശ്ചാത്യ വസ്ത്രം ധരിച്ച യുവതിയുടെ മറ്റൊരു ചിത്രവും യോജിപ്പിച്ച് ഒരു ഗ്രാഫിക് ബിജെപി അനുകൂല പ്രചരണ ഔട്ട്‌ലെറ്റ് ക്രിയേറ്റ്ലി പങ്കിട്ടു. രണ്ട് ചിത്രങ്ങളും മുസ്‌കാന്റേതാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഗ്രാഫിക്കിൽ ‘ആം സിന്ദഗി, പ്രൊപ്പഗണ്ട സിന്ദഗി’ എന്ന വാചകമുണ്ട്. ജീൻസ് ധരിക്കാറില്ല പെൺകുട്ടി അന്ന് ബുർഖ ധരിച്ചെത്തിയത് അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞാണ് പ്രചാരണം. 

ട്വിറ്ററിലും ഗ്രാഫിക് ചിത്രം വ്യാപകമാണ്. ഇത് ഷെയർ ചെയ്തവരിൽ ബിജെപി അനുഭാവിയായ ആകാശ് ആർഎസ്എസ്, @VickyMeghwansh0, @SantaniPrashemi, @ChRanita, @Homidevang31 എന്നിവരും ഉൾപ്പെടുന്നു. 

ഫാക്ട് ചെക്ക്

ഫോട്ടോയിൽ ജീൻസ് ധരിച്ചിരിക്കുന്ന സ്ത്രീ മുസ്‌കാൻ അല്ല. അവർ കർണാടക ജനതാദൾ (സെക്കുലർ) അംഗമായ നജ്മ നസീർ ചിക്കനാരലെയാണ്. ഇത് മുസ്‌കാൻ അല്ല നജ്മ നസീർ ആണെന്ന് തെളിയിക്കാൻ അവരുടെ ഫേസ്ബുക്ക് മാത്രം പരിശോധിച്ചാൽ മതിയാകും. 

നസീറിന്റെ ഫേസ്‌ബുക്ക് പേജിൽ വൈവിധ്യമാർന്ന വസ്ത്രങ്ങളിലുള്ള നിരവധി ഫോട്ടോകൾ ഉണ്ട്. ജീൻസ് ധരിച്ച നിരവധി ചിത്രങ്ങളും ഹിജാബ് ധരിച്ച നിരവധി ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാണ്ഡ്യയിൽ കാവി വസ്ത്രം ധരിച്ച ജനക്കൂട്ടത്തിനെതിരെ നിലകൊണ്ട വിദ്യാർത്ഥിനി മുസ്‌കാൻ ആണെന്ന് അവകാശപ്പെടാൻ ജീൻസ് ധരിച്ച അവളുടെ ഒരു ഫോട്ടോ ബിജെപി അനുകൂല അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തു. ഇത് നഗ്നമായ വിവരക്കേട് മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവളുടെ അവകാശം വിനിയോഗിച്ചതിന് മുസ്കാനെ അപമാനിക്കാനുള്ള ശ്രമം കൂടിയാണ്. 

താൻ എപ്പോഴും ഹിജാബ് ധരിച്ചാണ് കോളേജിൽ പോകുന്നതെന്നും ക്ലാസിലിരിക്കുമ്പോൾ ബുർഖ അഴിച്ചുമാറ്റാറുണ്ടെന്നും സംഭവത്തിന് ശേഷം മുസ്‌കാൻ പറഞ്ഞു. ഹിജാബ് അവളുടെ ഒരു “ഭാഗം” ആണെന്നും അവൾ പ്രസ്താവിച്ചു, അതിനർത്ഥം അവൾ അത് ഇഷ്ടപ്രകാരം ധരിക്കുന്നു എന്നാണ്. എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ, ആൾക്കൂട്ടത്തിലെ യുവാക്കളിൽ ഭൂരിഭാഗവും തന്റെ കോളേജിൽ നിന്നുള്ളവരല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും വിദ്യാർത്ഥി മുസ്‌കാൻ പറഞ്ഞു.

ചുരുക്കത്തിൽ, ജയ് ശ്രീറാം വിളിച്ച് തനിക്ക് നേരെ ആക്രോശിച്ച യുവാക്കളോട് അള്ളാഹു അക്ബർ എന്ന് വിളിച്ച് എതിരേറ്റ മുസ്‌കാൻ അല്ല ജീൻസ് ധരിച്ച് ചിത്രത്തിൽ ഉള്ളത്. ഇനി അങ്ങനെ അവർ ജീൻസ് ധരിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് അവരുടെ മാത്രം കാര്യമാണ്. ഭരണഘടനാ അവർക്ക് നൽകുന്ന ഉറപ്പാണ്.
 
​​​​​​

Tags: Fake News

Latest News